Tuesday, September 19, 2023

KOTTAYAM - GIT & SaintGits - PMI - WINGS 2023 : 13-17 September in Kerala

 230913 

കുറ്റിയേരി HS  തന്ന മൃഷ്ടാന്ന ഉച്ച ഭക്ഷണ ശേഷം 

മക്കളുടെ സ്നേഹോഷ്മള യാത്രയയപ്പു നൽകിയ 

സന്തോഷവും - 

പച്ചപ്പിന്റെ കോമള - സരള - നനുത്ത - ശങ്കര സൗന്ദര്യവും 

നാരായണൻ കുട്ടിയുടെ സ്നേഹവായ്‌പ്പുള്ള സംഭാഷണവും 


ഒന്നിനോടൊന്നു മത്സരിച്ചായിരുന്നു എന്നെ വലയം ചെയ്തത് 


പണ്ട് വെള്ളാട് കൃഷിയുമായി ഇടപെട്ട ശേഷം ഇത്രയടുത്തൊന്നും 

പാടം - പശു - സ്വസ്ഥമായി - എടുത്തിരുന്നില്ല 


അതുകണ്ടുകൊണ്ടിരിക്കെ  നാരായണൻ കുട്ടി വീഡിയോ പകർത്തിയതും ശ്രദ്ധയിൽ പെട്ടില്ല 



കണ്ണൂരിലേക്കുള്ള വഴിയൊക്കെ നാനാവിധം അലങ്കോലമായി കിടക്കുന്നു - ആറുവരി പണിയുകയാണ് -  മഴയും - 

ഫോണിലും എൻ കുട്ടിയുടെ നുറുങ്ങിലും പെട്ടതിനാൽ വിരസതയുടെ പൊടിയുണ്ടായിരുന്നില്ല 





Sunday, September 17, 2023

കേരളത്തിൽ 6th - 13th - September 2023 - Fruitful social days - met 1000s of students et.al. 230906 - 230913

 നമസ്കാരം  


കുറേ കാലങ്ങൾക്കു ശേഷം - 

ഇത്തവണ 6-16 September 2023  കേരളത്തിൽ 

മട്ടന്നൂരിൽ  

രവിയാണ് എയർപോർട്ടിൽ നിന്നും എന്നെ എടുത്തത് 

രാജിയുടെ വക നല്ല ഉഗ്രൻ കടലക്കറിയോടെ BF

6th was with my brother Ravi at OISCA - Old Age - Guest House for ONAM - ENJOYED 
















നടുവിൽ ജ്ഞാനം
കാലങ്ങൾക്കു ശേഷം ശുദ്ധമായി കണ്ടതിലേറെ സന്തോഷം -
 ഷറഫും  Dr രവീന്ദ്രനും കു‌ടെ - അതിമധുരം 
 











7 - 8  തീയതികളിൽ BTM നടുവിൽ ക്ലാസ് - 8 - 10 ക്ലാസ്സിലെ കുട്ടികളുമായി
 
DESTINATION IMMEDIATE ACADEMIC SUCCESS





ഒരുപാട്  സന്തോഷം  ഉണ്ട്  കുട്ടികൾക്ക്  മതിയായിട്ടില്ല  മാഷ് നൽകിയ വീഴ്ചയിൽ  പതറാതെ  അറിവ്  ആർജ്ജിക്കാൻ  വേണ്ട  പാഠങ്ങൾ , പ്രെസെൻസ് , സ്നേഹം ഇനീം  കാണാനും  ക്ലാസ്സിൽ  ഇരിക്കാനും  അവർക്കും  എനിക്കും  കിട്ടുന്ന  അവസരം  ഞാൻ  ആയിട്ട്  നഷ്ട്ടപ്പെടുത്തില്ല   ഒരുപാട്  താങ്ക്സ്
Smt. NAJEEMA - VP - BTM - NADUVIL





visited by my
1976-77 : Tagore Vidya Nikethan Time - PRASHANTHI BUS Driver - Janardhanan - from Perumbatav : So loving and Kind-hearted Brotherly - remembering me - from 45 years !!




YOUTUBE Contacts - from Payyanur  - UMA came with Rajani from Pazhayangadi 



വെള്ളം വെള്ളം സർവത്ര, തുള്ളി കുടിക്കാൻ ഇല്ലത്രെ!


കാലം തെറ്റിപെയ്യുന്ന മഴയെ ആസ്വദിച്ചിരിക്കുമ്പോഴാ ഉമയുടെ ഫോൺ വന്നത്.നടുവിൽ BTM സ്കൂളിൽ ഒരു സെമിനാർ ഉണ്ട്.നമുക്ക് പോയാലോ?


സ്പേസ് സയന്റ്റിസ്റ്റും എജ്യുകേഷണലിസ്റ്റും ലൈഫ് ഒഫ് ലവ്,റിഥം ഓഫ് ലൈഫ്,ലൈഫ് മേഡ് സിമ്പിൾ എന്നീ കൃതികളുടെ കർത്താവും സർവ്വോപരി ഞങ്ങളുടെ നാട്ടുകാരനുമായ  ഡോക്ടർ ടി പി ശശികുമാർ ആണ്  വർക് ഷോപ് ഡയറക്ടർ.


ഉമയുടെ വിവരണം കേട്ടപ്പോൾ പോകണമോ വേണ്ടയോ എന്ന് ഒന്ന് രണ്ടാമത് ആലോചിച്ചില്ല.

 

ഒന്നരമണിക്കൂർ യാത്ര ചെയ്ത് ഞങ്ങൾ വർക് ഷോപ്പിലെത്തി.

 പ്രശാന്ത സുന്ദരമായ സ്ഥലം.

നടുവിൽ.മലനിരകളും മഴയും ഒന്നുകൂടി നടുവിലിന്റെ സൗന്ദര്യത്തിന് മാറ്റുകൂട്ടി.


യു.പി.സ്കൂൾ കുട്ടികളുടെ വർക് ഷോപ്പിൽ കയറി ഞങ്ങളും ഇരിപ്പുറപ്പിച്ചു.


ഒരു അഞ്ചാംതരം വിദ്യാർത്ഥികളെപ്പോലെ ഞങ്ങൾ ഇരുന്നു.



आकृष्ट शक्ति च महीतया, स्वस्थ गुरं स्वभिमुखं स्वंशवत्या', 

 

ന്യൂട്ടന്റെ ഗുരുത്വാ കർഷണത്തിന് മുന്നേ എത്രയോ മുന്നേ सिद्धांतशिरोमणि' എന്ന ഗ്രന്ഥത്തിലെ  ബാസ്കരാചാര്യന്റെ  ഈ ശ്ലോകവും അർത്ഥവും ലളിതമായി പറഞ്ഞുതന്നു.


ഭൂമിക്ക് ആകർഷണ ശക്തിയുണ്ട്, അതുകൊണ്ടാണ് ചുറ്റുമുള്ള വസ്തുക്കളെ ആകർഷിക്കുന്നത്.


("ആകൃഷ്ട ശക്തി ച മഹീതയാ, സ്വസ്ഥ ഗുരം സ്വഭിമുഖം സ്വംശവത്യാ")


കുട്ടികളുടെ സംശയ നിവാരണവേളയിൽ മിടുക്കന്മാരും മിടുക്കികളും ചോദിച്ച ചോദ്യങ്ങളും   അത്ഭുതമുളവാക്കുന്നതായിരുന്നു.വെള്ളത്തിന്റെ പരപ്പിലൂടെയും കിണറിന്റെ ആഴത്തിലൂടെയും കടലിനുള്ളിലെ നദികളിലൂടെയും പുതിയ ലോകത്തേക്ക് ഞങ്ങളെ കൂട്ടിക്കൊണ്ട് പോയ ഡോക്ടർ ടി പി എസിന്  ഞങ്ങളുടെ പ്രണാമം 🌹🙏

സമയം പോയതേ അറിഞ്ഞില്ല.


കുട്ടികളുടെ ഉച്ചക്കഞ്ഞിയിൽ നിന്ന് പങ്കുതന്ന് ഞങ്ങളെ സൽക്കരിച്ച അദ്ധ്യാപികമാർക്കും ഞങ്ങളുടെ നന്ദി.


രഞ്ജിനി ചന്ദ്രൻ 08/09/23






SHARAF - Behind the SHOW !!













230907- evening

Visited with Sharaf - joined by Rajan Marar (SOPANAM SPECIALISTS) for Rajagopal - at Nileswaram - My MSc. Professor - HoD - Prof.TThrivikraman - had a good long-time interaction / chat 
It was refreshing 
Kind is his wife - grandson & Daughter in Law - 










RAJAGOPAL and WIFE stayed at JNAANAM on 7th Night  Rajan Marar too - 










Many visited JNAANAM -  mainly from my SSLC / 1979 Batch - Grade 10 classmates 
Sebastiasn and Son Shine and grand daughter from Vellad - Kaniyanchal 







from Naduvil SANKARAN - RAVEENDRAN too joined with NARAYANAN from Chuzhali







SEKHARAN & DAMODARAN visted JNAANAM





Santhechi - Gauriyechi - too was in JNAANAM with Kannettan 








230910 - SUNDAY
Parvathy from Arangam,  ALAKODE (BTech at GEC, Kannur) with Mom and Brother was around for a long skipping lunch on Sunday 10th 






PARVATHI came to me just with an appreciation 
From North kerala she is one of the rare who with mother followed and following my video and was eager to visit me with 100s of questions 
had a great interaction - all started with a message on 11th August 2023
 

Hii Dr,
I am Parvathi T.A!
I have been watching ur youtube vedios specially those in which you guide children about taking various options for higher education, building career etc. Those vedios were really really helpful for me also! Currently, I am getting Betech-EEE here in GEC Kannur(as allotments are going on it can upgrade also) and it's near my home too.(I am from Alakode basically!!). I was actually in my drop year this year( took tht for iisc,iisers mainly but couldn't make it but i m not really bitter about it now.)I was thrilled to do betech after watching  your vedios.My whole negative assumptions about engineers changed.The way you explain literally everything we ask has inspired me a lot to learn more and more. The thing i like the most is how u value and respect each child without considering how well they studied earlier on but you go on to showcase a canvas of new dreams and goals which they can aspire for!  My purpose of this message was just to let you know my grattitude  for the content u put up! I am very inspired by all of it that i am gonna be preparing for all the upcoming milestones of my life with full zeal. Thank you, Dr tps!!


9th SATURDAY - 230909

NADUVIL - EC Lakshmanan ദയയോടെ ഒരു സത്‌സംഗം - വേട്ടയ്ക്കൊരു മകൻ ക്ഷേത്രം സന്നിധിയിൽ സംഘടിപ്പിച്ചു 
ഏറെ സന്തോധം നൽകിയ ഒരു ഒത്തുചേരൽ 
കുറേ ചോദ്യങ്ങളുമായി രണ്ടു മണിക്കൂർ 










2023 September 9 : MAVICHERI കൃഷ്ണേട്ടന്റെ നവതി 
നാരായണൻ കുട്ടിയുടെ അച്ഛന്റെ :  90 - പിറന്നാൾ 

ഇതൊരു ക്ഷണമായിരുന്നില്ല - അനുഗ്രഹം
- തിരക്കിട്ട ദിവസമായിട്ടും 
ഉച്ചയൂൺ -   അരമണിക്കൂർ കിട്ടി - ഭാഗ്യം



 












ഗംഗേട്ടനും - തങ്കേച്ചിയും - മകളും - കൊച്ചുമകളും - മാധവേട്ടനും - ഗിരീഷും - ഭാർഗ്ഗവനും - മറ്റു പല പല പ്രമുഖരും  - ഭേഷായി 


കണ്ണൂരിലെ സെപ്‌റ്റംബർ 9 - 13 വരെ - ആയിരക്കണക്കിന് വിദ്യാർത്ഥികളെ കാണാൻ സാധിച്ചത് നാരായണൻ കുട്ടിയുടെ മുന്നൊരുക്കത്തിന്റെ ഫലം 

ഏറെ സന്തോഷം 


230909 - 2023 September 9th - SATURDAY -
തുടക്കം മൂത്തേടത്തിലായത് ഗംഭീരമായി - കണ്ണേട്ടന്റെ മകനെ - എന്റെ പ്രിയ അഡ്വക്കേറ്റ് ഷിജിത്തും പങ്കെടുത്തു - ഇതിലധികം സന്തോഷമെന്തുവേണം - 

നല്ല കുട്ടികൾ - കുറേ ഏറെ പേര് കോണ്ടാക്ടിൽ ഉണ്ടെന്നതാശ്ചര്യം - വെറുതെയല്ല - 

ഉഷയുടെ താല്പര്യം - നല്ല ടീച്ചർ ഉള്ളിടത് നല്ല കുട്ടികളും ഉണ്ടാവും - ഒരാൾ മതി 



ആദരണീയനായ ഡോ.ടി.പി എസ് സർ,

മൂത്തേടത്ത് സ്ക്കൂൾ സാറിന്റെ സാന്നിധ്യം കൊണ്ടു തന്നെ ഇന്ന് അനുഗ്രഹക്കപ്പെട്ടിരിക്കയാണ്. അറിവിന്റെ വിസ്മയ ലോകത്തിൽ കുട്ടികളെ എത്തിക്കുകയും അതിന് സ്വയം എന്തൊക്കെ ചെയ്യണമെന്ന അറിവും വേറിട്ട ഒരു അനുഭവമായിരുന്നു  ഇങ്ങനെയൊരു ബഹുമുഖ പ്രതിഭയുടെ ക്ലാസ്സിലിരുന്നത് സത്യമാണോ എന്ന് ഇപ്പഴും വിശ്വാസം വരാതെയും ഉൾക്കൊള്ളാൻ കഴിയാതെയുമാണ് കുട്ടി കർ ഇങ്ങനെ മികച്ച ഒരു ക്ലാസ്സ് അവർക്ക് ആദ്യത്തെ അനുഭവമാണ്. ഒരത്ഭുത പ്രതിഭയെ നേരിട്ട് കാണാനും അറിയാനും കഴിഞ്ഞതിന്റെ ആഹ്ലാദത്തിലാണ് അവർ. ഏറെ പ്രചോദനമായി എന്ന് ഏകസ്വരത്തിൽ അവർ പറയുന്നു. സാറിനെ പോലുള്ള അതി പ്രശസ്തനായ ഒരാളെ പരിചയപ്പെടുത്തി എന്ന നിലയിൽ അവരുടെ അധ്യാപിക എന്ന നിലയിൽ ഏറെ അഭിമാനിക്കുന്നു. സാറ് സമ്മാനിച്ച പുസ്തകവും എന്നെ സംബന്ധിച്ചിടത്തോളം അമൂല്യമാണ്. ഇനിയും ഈ സ്ഥാപനത്തെ ധന്യമാക്കുന്നതിനു സാറു വരുമെന്ന പ്രതീക്ഷയോടെ ....🙏🙏🙏🙏- AK USHA


Dr. T. P. S ന്റെ ക്ലാസ്സിൽ പങ്കെടുക്കാൻ സാധിച്ചതിൽ ഞാൻ അഭിമാനിക്കുന്നു. അദ്ദേഹത്തിന്റെ ജീവിതാനുഭവങ്ങൾ ഓരോ വ്യക്തിയെയും സ്വാധീനിക്കുന്നതാണ് . നല്ല ഭാവിയെ വാർത്തെടുക്കാൻ വേണ്ട ശീലങ്ങൾ അഥവാ ഘടകങ്ങൾ എന്തെല്ലാമാണെന്നും അത് സ്വയക്തമാക്കിയാൽ സമൂഹത്തിൽ ലഭിക്കുന്ന പരിഗണന എന്തൊക്കെയാണെന്നും അദ്ദേഹം മനസ്സിലാക്കിതന്നു.വിജയയാത്രയിൽ പിന്നിട്ട വഴികളിൽ അദ്ദേഹം നേരിട്ടേണ്ടിവന്ന ബുദ്ധിമുട്ടുകളും അവ തരണം ചെയ്തത് എങ്ങനെയെന്നും പങ്കുവെച്ചപ്പോൾ ഒരു വിദ്യാർത്ഥി എന്ന നിലയിൽ  എനിക്ക് ഏറെ പ്രചോദനമേക്കുന്നതായി.
- A Student !!



MALAYALA MANORAMA - 230910

ഇതാണ് ഡെഡിക്കേഷൻ 















230911 - KURUMATHUR 

















Unni - relative of Kesavan Master



ചിലപ്പോഴൊക്കെ തിരക്കുള്ളവർക്ക് - ഇതൊരു പരിപാടി കൂടിയേ കാണാൻ കഴിയൂ - അതും നാരായണൻ കുട്ടിയുടെ - നമിതയുടെ -

ക്ലാസിനു  ശേഷം നമിത ഒന്നും ഇതുവരെ ഉരിയാടിയില്ലതാനും 
ഇഷ്ടപ്പെട്ടു കാണില്ല - തിരക്കുമാകാം 



കുറേ നല്ല സ്റ്റുഡന്റസ് -  കുട്ടികളുടെ ശണ്ഠ എത്രയെളുപ്പം തീർക്കാമെന്ന ഒരു ഉദാഹരണവും കിട്ടി 
ഇന്ദു - VP  - എനിക്കനുജത്തിയായി തോനി - നല്ല ചില കുട്ടികൾ - കോണ്ടാക്ട് ചെയ്യുന്നു  
സ്റ്റാഫ് ടോയ്‌ലെറ്റ് ഇല്ല - ഗസ്റ്റിനും ഇല്ല - കളക്ടർ - MLA  - MP   ഇവർക്കൊക്കെ കത്തെഴുതി - ഇതീർപ്പാടാക്കാൻ സാധിക്കും -  സ്റ്റാഫിനും ത;ത്പര്യമില്ലാത്ത ഒരിടത്തിനെന്തിന്ന്  - ഒരാളെങ്കിലും ? 
അസാധ്യ - ------  





















ഞാൻ പറയാനുള്ളതൊക്കെ പറഞ്ഞ ഒരിടം 

നാരായണൻ കുട്ടി റെക്കോർഡ് ചെയ്തു - എന്തിന്നധീരത 
പിന്നതു കാണിക്കാതെ വയ്യെന്നായി 
തെറ്റിയോ ആവോ ?






ഇതിലും തണുത്തില്ല ?




230911- CHUZHALI - ANANDHAN MASTER 

കാലത്തു പേപ്പേട്ടന്റെ വണ്ടിയിൽ കുറുമാത്തൂർ പോകും വഴി 
ചുഴലിയെത്തിയതും ആനന്ദേട്ടൻ (ANANDAN മാസ്റ്റർ)  ഉണ്ടെങ്കിൽ കാണാൻ വീട്ടിൽ കയറി - കണ്ടില്ല - വിളിച്ചപ്പോൾ ഭാര്യയെ ഡോക്ടറിനെ കാണിക്കാൻ പോയെന്നു പറഞ്ഞു 
ക്ലാസ്സുകഴിഞ്ഞ കൃത്യം അനന്തേട്ടൻ വിളിച്ചു - വീട്ടിലുണ്ടെന്നും പറഞ്ഞു 
കാലത്തു പോയതും - ഞാൻ കുറുമാത്തൂരാണെന്നും ഒന്നും - ഞാൻ പറഞ്ഞില്ല 
നാരായണൻ കുട്ടിക്കും കാണാൻ കൊതിക്കണ്ടു 
ക്ലാസ്സിൽ ഞാൻ ഏറെ സയൻസ് കാര്യം പറഞ്ഞിരുന്നു - അറിയുന്നവരും ഒക്കെ ഉണ്ടായിരുന്നു കുറുമാത്തൂർ സ്കൂളിലും - നാരായണൻ കുട്ടി കേട്ടിട്ടില്ലതാനും 

ചുഴലിയിൽ വീട്ടിൽ പോയി കണ്ടു 
GEETHA - മലയാളം തർജമ - കൈ എഴുത്തു പ്രതി - എനിക്ക് സമ്മാനിച്ചത്
ഈശ്വരാനുഗ്രഹം 
ഇത്തവണത്തെ യാത്ര - സഫലമായി 
ഇങ്ങിനെയും ജന്മം - സ്നേഹം - നന്മ - അനുഗ്രഹം - 







He is behind to see off us too !! 
That is LOVE 





തെലുങ്കു സംസാരിക്കുന്ന BTM  പത്താം തരത്തിലെ    പയ്യനെ 
പഠിക്കാൻ കൗൺസിലിംഗ് ചെയ്തതും നാരായണൻ കുട്ടി കണ്ടു 
അനന്തേട്ടന്റെ വീട്ടിൽനിന്നെത്തിയപ്പോൾ സമയം 7 .30pm കഴിഞ്ഞുകാണും 
വീട്ടിൽ ടീച്ചേർസ് ആ പയ്യനുമായി
 കാത്തിരിക്കുന്നുണ്ടായിരുന്നു 






230912 - TUESDAY

THALIPARAMBA - SirSyed Technical Institute -- SSIT 
that was too formal 
Orientation - Students are as always 
But my old Contacts - My babies - gave the response 

Met my brother's daughter - that was good welcome
met my brother Prof TPS's  and Dr.Raveendran's  contact - the Prioncipal - Prof Khaleel  
susmitha - fida - kavitha - bharghavan - 
formality ios at times better - so you dont show more attachment - not much expectations too 

The session i enjoyed too 
































LUNCH with Dilshad - Prof  - ayisha 

സ്നേഹം തൊട്ടറിയാൻ ഇതുപോലിടത്തു പോണം 
ചിലപ്പോഴെങ്കിലും അതിനുള്ള ഭാഗ്യം എനിക്കുണ്ടാവുന്നു 
അടുത്തിടെയാണ് നാരായണൻ കുട്ടിയുടെ റെഫെറെൻസിൽ ദിൽഷാദിനെ പരിചയപ്പെട്ടത് പ്രൊഫസറുമായും മകളുമായും ഏറെ സംസാരിച്ചു 
മറിയം - ശാന്തേച്ചി ബന്ധവും 
ഒക്കെയായപ്പോൾ വല്ലാത്ത ഒരടുപ്പം - എന്റെ ഒരു വീടായി തോന്നാൻ എനിക്കെളുപ്പമായി 
SSIT  ക്ലാസും കഴിഞ്ഞു കഷ്ടി ഒന്നനുള്ള സമയം - ഓടി സ്വന്തം വീട്ടിലെപോലെ - എഴുന്നേറ്റതും - തന്ന ഡ്രൈ fruits
എല്ലാം അവകാശിയെന്നപോലെ കിട്ടിയപാടെ - സീതി സാഹിബ് ക്ലാസ്സിലേക്കും 

നാന്ദിയാരോട് ഞാൻ ചൊല്ലേണ്ടു 
അന്നദാദാ സഖീ ഭവ    












230912 - Seethi Sahib School

തെല്ലും സങ്കോചമില്ലാതെ എന്റെ മക്കളുടെ സ്ഥിരം ക്ലാസ്സിലെന്ന പോലെ ഞാൻ സീതി സാഹിബ് 8 - 10 ക്ലാസ്സിലെ കുട്ടികളുടെ ക്ലാസ്സിൽ കേറി 
നിർത്താത്ത ക്ലാസും - കുറെ നല്ല ചോദ്യങ്ങളും 
മനസ്സ് നിറഞ്ഞു
ട്രീച്ചേർസ് നല്ല ശ്രദ്ധയോടെ ശ്രദ്ധിക്കുകയും - 
 അതുള്കൊള്ളുന്നതായും കണ്ടു 










മാഷുടെ കൂടെ കുട്ടികളും ക്ലാസിനു ശേഷവും 
അല്ലാതെ - വേറിട്ടല്ല !!
അതാണ് - സീതി സാഹിബിൽ കണ്ടത് 






ചില കുട്ടികളുടെ ഫീഡ്ബാക്ക് 
ടീച്ചേർസ് കൈമാറിയിട്ടുണ്ട് 



ഇന്ന് Nuts ന്റെ മൂന്നാമത്തെ പരിപാടിയായിരുന്നു. വളരെ നല്ല പരിപാടി ആയിരുന്നു . പല പല മേഖലയിലും തന്റെ കഴിവു തെളിയിച്ച ഒരാളായിരുന്നു അദ്ദേഹം. 
ഈ ക്ലാസ് നമ്മുക്ക് വളരെ പ്രയോജനമുള്ളതായിരുന്നു അദ്ദേഹം നമ്മുക്ക് നമ്മൾ എങ്ങനെ പഠിക്കണം എന്ന് നമ്മളെ പഠിപ്പിച്ചു . ഒരോ വാക്കിന്റെയും അർഥം നമ്മുക്ക് അദ്ദേഹം പറഞ്ഞു തന്നു നമ്മൾ ചോദിച്ച എല്ലാ ചോദ്യങ്ങൾക്കും നമ്മുക്ക് ഉത്തരം തന്നു . ആദ്യമൊക്കെ എല്ലാവര്യം ചോദ്യം ചോദിക്കാൻ മടിച്ചു . നമ്മുക്ക് മഴ യുടെ ശബ്ദത്തിലും train ന്റെ ശബ്ദത്തിലും clap ചേയ്യാൻ പഠിപ്പിച്ചു . നമ്മുക്ക് അറിയാത്തതായ കുറെ കാര്യങ്ങൾ അറയ്യൻ സാധിച്ചു.
Sanjana
8 - U



Nuts ന്റെ ഇന്നത്തെ മൂന്നാമത്തെ പരിപാടി വളരെ നല്ലതായിരുന്നു. വ്യത്യസ്തമായ  അനുഭവങ്ങളും അറിവും പകർന്നുതന്ന ക്ലാസായിരുന്നു.space നെ കുറിച്ചുള്ള അറിവുകൾക്ക് പുറമെ ധാരാളം മറ്റു പല അറിവുകളും ഇന്ന് നേടാൻ കഴിഞ്ഞതിൽ ഞാൻ വളരെയധികം സന്തോഷിക്കുന്നു. ഒരു നല്ല space scientist ഉം അതുപോലെ തന്നെ നല്ല motivator ഉം ഒക്കെയായ T.P Sasikumar സാറിന്റെ ക്ലാസ് നമുക്ക് ലഭിച്ചത് സത്യത്തിൽ നമ്മുടെ എല്ലാവരുടേയും ഒരു വലിയ ഭാഗ്യം തന്നെയാണ്.സാറിനെ പോലെയുള്ളവരുടെ മനോഹരമായ ക്ലാസ് നമുക്ക് വേണ്ടി ഒരുക്കി തന്ന അധ്യാപകർക്ക് ഹൃദയപൂർവം നന്ദി രേഖപ്പെടുത്തുന്നു. ഇനിയും ഇതുപോലെയുള്ള ക്ലാസുകൾ വേണം എന്ന് ആഗ്രഹിക്കുന്നു.
FATHIMA KN 8P


Good Evening  - 230912 - 
 
I felt so glad when you introduced me as your student in front of my Teachers. Same time, I feel regret for not being able to attend your class. The session was only for Microbiology students, so I couldn't get into it...

I went through each and every student out there to hear about the class. Not surprising, the words were just as I expected. You conquered the whole class with your magical and powerful words.

RIFA at SSIT / Biochemistry - from Naduvil - n/o - sharaf - c/o=Farzana 

She came last night (11th) to see me with her cousin - a student of Grade 12 - chaparapadav - Learned Trignometry from me and went late at night 



12th - NIGHT - RIFA came with farzana's full family - had a really long time - cherishing old JNAANAM CAMPS - also shared fully being with me for all the needs - KIND and LOVING 
230912 -
 









230913 - the last day of this trip to Naduvil at JNAANAM

തലേന്ന് വിളിച്ച കേശവേട്ടന്റെ ശബ്‍ദത്തിൽ ക്ഷീണം തോന്നി
സാധാരണ ഞാനെത്തിയാൽ ജ്ഞാനം നടത്തത്തിന്റെ ഭാഗമാക്കി കേശവേട്ടൻ എത്തും 
കാലത്തുതന്നെ  രണ്ടു ചായയും അപ്പവും പൂരിയും പഴയ വികാസ് - ഇപ്പൊ വിജയനാണ് നടത്തുന്നത് - അവിടെയായിരുന്നു മിക്ക ദിവസവും 








കേശവേട്ടനായിരുന്നു ഇന്നലെമുതൽ മനസ്സിൽ 
നേരമുണ്ടായിട്ടല്ല - കാണാതെ പോകാൻ വയ്യ 
കുറച്ചു നേരം കൂടെ - പതിവില്ലാത്ത വിധം കേശവേട്ടൻ മയക്കത്തിലായിരുന്നു - കാലത്തു  8 മണിക്കും 





230913
കാലത്ത് ഷറഫാണ് എന്നെ കുടിയേരിക്ക് കൊണ്ടുവിടാനേറ്റത് 
അന്ന് നീലേശ്വരം പോയവഴിയും - മാവിച്ചേരി - ചപ്പാരപ്പടവയും - വഴി - പിലാത്തറ ഒക്കെയാണ് പോയതും 
അന്ന് ഷറഫിന്റെ അമ്മാവന്റെ വീട്ടിൽ പോയി 
ബാലകൃഷ്‌ണേട്ടന്റെ സുഹൃത്താണയാൾ
ശേഷം - പോകാൻ നേരത്താണ് - മകന്റെ ഭാര്യയെ - പരിചയപ്പെടുത്താൻ - മുകളിൽ ക്ലാസ് അറ്റൻഡ് ചെയ്യുന്ന കുട്ടിയെ വിളിച്ചത് 
അവളെ ഞാനറിയും 
മാത്‍സ് BSc
ഞാൻ ഡിസ്‌കസ് ചെയ്യുന്നുണ്ടായിരുന്നു 
അടുത്തിടെ ISS
 കണ്ണൂർ യൂണിവേഴ്സിറ്റി സ്റ്റാറ്റിസ്റ്റിക്‌സ് ഡിപ്പാർമെൻറ് പഠിക്കുന്ന കാര്യം ഒക്കെ പറഞ്ഞിരുന്നു 

ലോകമെത്ര ചെറുതാണ്

എന്തിന്നധീരത - മാറ്റിയെഴുതുന്ന കാര്യം പറഞ്ഞു ഞങ്ങൾ നാരായണന്കുട്ടിയുടെ വീട്ടിലെത്തി 

പതിവുപോലെ പിക്സ് 
കൃഷേട്ടന്റെയും ബാംഗളൂരിലെ ചേട്ടന്റെയും  കൂടെ  






230913 -  Kuttiyeri  Government High School 

ഏറെ പറയാനുണ്ട് 
മറ്റൊന്നുമല്ല 
ഞാനുമായി ഇങ്ങോട്ടു വിളിച്ചു - സംസാരിച്ചു 
നാരായണൻ കുട്ടി പറഞ്ഞിട്ടോ - ഞാൻ ആവശ്യപെട്ടിട്ടോ മാത്രമാണ് - ബാക്കി കോൺടാക്ട് - ക്ലാസ്സിനായി പോയപ്പോൾ - ടീചെര്സ് - എനിക്ക് അരിഷ്ടിച് - ഒരു മെസ്സേജ് അയച്ചത് 

OK  മാഷുടെ - എന്റെ നടുവിൽ HS ലെ  - ബന്ധു - സഹോദരനും - കേശവേട്ടന്റെ - ഒക്കെ - അടുത്ത മരിച്ചു പോയ - നല്ല - മാഷുടെ - റഫറൻസ് 
കുറ്റിയേരി  സ്കൂളികളെ കോഓർഡിനേറ്റർ ഉണ്ണി മറ്റുള്ളവരെ പോലെ ആയിരുന്നില്ല

കലർപ്പില്ലാത്ത റോസാ പൂക്കൾ - ഞാനറിയാതെ - 
അടുത്തെത്തി മണപ്പിച്ചുപോയി 
തന്മയത്വം - പൂങ്കാവനത്തിലും 
അവിടുത്തെ ഹെഡ് - ടീച്ചേഴ്‌സ് - കുട്ടികൾ 
എത്ര എളുപ്പമാണ് - നമ്മിലെത്തിയത് 
കലർപ്പില്ലാത്ത സ്നേഹം 

കാലിന്‌വയ്യാതെയും ടീച്ചർ ഹാളിലേക്ക് കയറി 




കുറ്റിയേരി നല്ല തുടക്കമായി 
ഷറഫിന്റെ സോപാനവും ഗണേശ പ്രാർത്ഥനയും  






 - 




ഹെഡ് മിസ്ട്രസ് ഹിന്ദി ടീച്ചർ - എന്നെ കുറിച്ച് പേടിച്ചാണ് വെൽക്കം സ്‌പീച് പറഞ്ഞത് - 







ആഗ്രഹങ്ങളുടെ കൂമ്പാരം
ക്ലാസ്സിൽ സൗകര്യങ്ങളുടെ ബാഹുല്യം 
എന്നാലും സ്പേസ് മോഡൽസ് - പേപ്പറിൽ ഉണ്ടാക്കി - ഹാളിനു പിന്നിൽ  കാണാം 
കുട്ടികൾ സൈലന്റ് ആയി നല്ല ഒതുങ്ങി ഇരിക്കുന്നു 
9 - 10 ക്ലാസ്സിലുള്ളവരാണ് 
കഴിഞ്ഞദിവസങ്ങളിലും ഇതേ പ്രായക്കാരൊക്കെയായിരുന്നു 
ഇവിടെ തുടങ്ങിയതും
എത്രപേർക്ക് full A+  കിട്ടുമെന്ന ചോദ്യത്തിലാണ് 
2  മണിക്കൂറിൽ അവരുടെ കോൺഫിഡൻസ് കൂട്ടി 8 മാറ്റി 50  ആക്കി 
ടീചെര്സ് - ഞാൻ പഠിപ്പിച്ച ട്രിക്‌സ് ഉപയോഗിച്ച് അത് നടപ്പാക്കുമെന്നും പറഞ്ഞു 
അതിയായ സന്തോഷം തോന്നി 




ഞാൻ പറഞ്ഞു 
ഇത്തവണ കണ്ടതിൽ
ഇതാണ് നല്ല സ്കൂൾ - നല്ല കുട്ടികൾ എന്ന്

നല്ല ഉച്ച ഊണും കിട്ടി 
സ്പെഷ്യൽ കറികൾ ടീച്ചർ വീട്ടിൽ നിന്നും കൊണ്ടുവന്നു തന്നു 
പാചകക്കാരും നല്ല സ്ത്രീകൾ 










എനിക്ക് തെറ്റിയില്ല 
സ്റ്റുഡന്റസ് അയച്ച ഈ കത്ത് മതി - സാക്ഷ്യം 



























































കുട്ടികൾ പിന്നലെ - സന്തോഷം മുഖത്തു കാണാം